വെറുപ്പ് ജയിച്ചു കൊണ്ടിരിക്കുന്ന കാലം!!!
വെറുപ്പ് ജയിച്ചു കൊണ്ടിരിക്കുന്ന കാലമാണിത്!!!
പൗരത്വ ബില്ല് നടപ്പിലാക്കിയതിലൂടെ കേന്ദ്ര സർക്കാർ ഒരു വാഗ്ദാനം കൂടി നടപ്പിലാക്കിയിരിക്കയാണല്ലോ. "ബില്ല് മുസ്ലിംകൾക്കെതിരാണ്, മതേതരത്വം തകരുകയാണ്, ഇന്ത്യ ഹിന്ദു രാഷ്ട്രമാവുകയാണ്" എന്നൊക്കെ പറഞ്ഞ് ജനങ്ങളെ ഒരുമിപ്പിക്കുന്നതിൽ അർത്ഥമുണ്ടെന്നെനിക്ക് തോന്നുന്നില്ല. ഈ ഭരണകൂടത്തെ നമ്മുടെ രാജ്യത്തെ 'പ്രബുദ്ധ ജനം' അധികാരത്തിലേറ്റിയത് തന്നെ ഇതിനാണല്ലോ.
രഥയാത്രയും, ബാബരി മസ്ജിദ് ധ്വംസനവും, ഗുജറാത് വംശഹത്യയും പിന്നെ എണ്ണിയാലൊടുങ്ങാത്ത കലാപങ്ങളിലൂടെയും വ്യാജ വാർത്തകളിലൂടെയും, മാധ്യമങ്ങളെ വിലക്കെടുത്തും, വ്യാജ ചരിത്ര നിർമ്മിതിയിലൂടെ യുമൊക്കെ വളർത്തിയെടുത്ത 'വെറുപ്പിലൂടെയും വിദ്വേഷത്തിലൂടെയും' ആണല്ലോ ഈ സർക്കാർ അധികാരത്തിലെത്തിയത്.
'മുസ് ലിംകൾക്കിട്ട് നല്ല പണി കൊടുത്ത വ്യക്തി' എന്നതാണല്ലോ മോഡിയുടേയും അമിത്ഷായുടെയുമൊക്കെ യോഗ്യത തന്നെ.

ഈ പ്രതിഷേധങ്ങൾ കൊണ്ടൊന്നും സർക്കാർ തീരുമാനം മാറ്റുമെന്നോ പൗരത്വബിൽ ഉപേക്ഷിക്കുമെന്നോ ഉള്ള പ്രതീക്ഷ ആർക്കും ഉള്ളതായിട്ടും തോന്നുന്നില്ല. ഭൂരിപക്ഷത്തിന്റെ മൊത്തം 'സംരക്ഷകർ ' ഞങ്ങൾ മാത്രമാണെന്നും ബാക്കിയുള്ളവർ ന്യൂനപക്ഷ പ്രീണനം നടത്തുകയുമാണെന്ന പേരിൽ ഈ പ്രതിഷേധങ്ങളും എതിർപ്പുകളും അവർക്ക് ഒരു ഭാഗത്ത് വെറുപ്പും ഭയവും പരത്താനുള്ള ഉപാധിയായി എടുക്കുകയും ചെയ്യുമെന്നത് ഉറപ്പാണല്ലോ. നമ്മൾ എത്രത്തോളം ശക്തമായി ഇത് ന്യൂനപക്ഷ വിരുദ്ധമാണെന്ന് പറയുന്നോ അതവർക്കുള്ള വളമാവുകയും ചെയ്യും.
അങ്ങനെ വോട്ട് ബാങ്ക് കൂടുതൽ ശക്തമാക്കുകയും ഇനിയും ജനങ്ങളെ കൂടുതൽ വിഭജിക്കുന്ന വെറുപ്പ് ആധാരമായ ഒരുപാട് ബില്ലുകളും നിയമങ്ങളും പാസാവുകയും ചെയ്യും.
വരാനിരിക്കുന്ന ഇരുണ്ട കാലത്തെ മുന്നിൽ കാണുന്ന, നന്മ അവശേഷിക്കുന്ന മനുഷ്യരുടെ ചെറുത്തുനിൽപ് മാത്രമാണ് ഈ പ്രതിഷേധങ്ങൾ.
ഈ 'അപസ്വരങ്ങളെ'യൊക്കെ നിശ്ശബ്ദമാക്കാൻ കൂടുതൽ കാലമെടുക്കുമെന്നും കരുതുന്നില്ല. പതിയെ പതിയെ നമ്മൾ ഇതൊക്കെ ഉൾക്കൊള്ളനും അംഗീകരിക്കാനും നിർബന്ധിതരാവും. ഭരണത്തിന്റേയും അധികാരത്തിന്റേയും താക്കോൽ സ്ഥാനങ്ങൾ എല്ലാം അവർ എന്നേ കയ്യടക്കിക്കഴിഞ്ഞതാണല്ലോ.

പലരും കരുതുന്നത് പോലെ സർക്കാർ ഫാസിസവും ഹിന്ദുത്വവും ജനങ്ങളിൽ അടിച്ചേൽപ്പിക്കുകയല്ല ചെയ്യുന്നത്. ജനങ്ങളുടെ മാൻഡേറ്റോട് കൂടി തന്നെയാണ് ഇതൊക്കെ.
Deleuze & Guattari പറയുന്നുണ്ട് "No, masses are not innocent dupes; at certain point, under set od condition, they wanted fascism, and it's perversion of the desire of the masses that needs to accounted for. "
മതവും ജാതീയതയും നിറഞ്ഞ് നിൽക്കുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ ഈ സാഹചര്യത്തിൽ ഭൂരിപക്ഷത്തിന്റെ ആധിപത്യം മാത്രമേ പ്രതീക്ഷിക്കുന്നുള്ളൂ.

സിരകളിൽ പല തലങ്ങളിലായി 'വെറുപ്പ്' നിറഞ്ഞ് നിൽക്കുന്ന ജനങ്ങളോട് സമ്പത് വ്യവസ്ഥയുടെ തകർച്ചയും ജി.ഡി.പി യും ,മതേതരത്വമൊക്കെ പറഞ്ഞ് അഭിസംബോധന ചെയ്യുന്നതൊക്കെ വ്യർത്ഥമാണ്.
യുക്തിയും, വികാരവും മുന്നിൽ പെട്ട് തീരുമാനമെടുക്കേണ്ട സാഹചര്യം വന്നാൽ മനുഷ്യർ വികാരത്തിനു പിന്നാലെ ആയിരിക്കുമല്ലോ പോവുക. വിശ്വാസവും ജാതിയും എന്നതിനേക്കാൾ വലിയ വൈകാരികത എന്താണുള്ളത്.
വിശ്വാസവും രാഷ്ട്രീയവും കലങ്ങിയാൽ സ്ഥിതിയാകെ മാറിയില്ലേ
രാജ്യം തകർന്ന് കുഞ്ഞുപാള എടുത്താലും ഇനിയും ഇവരെ തന്നെ ജനം തിരഞ്ഞെടുക്കുകയും നമ്മൾ കൂടുതൽ അന്ധകാരത്തിലേക്ക് കൂപ്പുകുത്തുകയും ചെയ്യും.

നമ്മൾ കെട്ട കാലത്താണ് ജീവിച്ച് കൊണ്ടിരിക്കുന്നത്.
ഇവിടെയാകെ ഭയം നിറയുകയാണ്.
നമ്മൾ തകർന്ന് കൊണ്ടിരിക്കുന്ന രാജ്യമാണ്. വെറുപ്പ് വിജയിച്ചു കൊണ്ടിരിക്കുകയാണ്.

NB : ഇതൊക്കെ pessimitic കാഴ്ച്ചപ്പാടാണ് എന്ന് തോന്നുണ്ടോ?
ഈ അവസ്ഥയിൽ കാര്യങ്ങൾ ഇങ്ങനെയല്ലാതെ കാണാൻ എന്നെക്കൊണ്ട് സാധിക്കുമെന്ന് തോന്നുന്നില്ല. ഇതൊക്കെ മാറി ഇവിടെ മഹത്തായ ഇന്ത്യ വരുമെന്നുള്ള ശുഭാപ്തി വിശ്വാസമൊന്നുമെനിക്കില്ല.

Comments
Post a Comment