ഇവിടെയിതാ കുറച്ചു രാജ്യദ്രോഹികള്‍...ധിക്കാരികള്‍...വഴി പിഴച്ചവര്‍...
ഇവിടെയിതാ കുറച്ചു രാജ്യദ്രോഹികള്‍...ധിക്കാരികള്‍...വഴി പിഴച്ചവര്‍...
നിങ്ങളുടെ 'കണ്ണട'കളിലൂടെയല്ലാതെ ലോകം കാണുന്നവര്‍...
വിരസമായ കാഴ്ചയില്‍,
യുക്തിരഹിതമായ അനുഷ്ഠാനങ്ങളില്‍,
യാന്ത്രിക ജീവിതങ്ങളില്‍ മനം മടുത്ത്
മാറിചിന്തിച്ചതിനാല് കല്ലേറ് കൊള്ളുന്നവര്‍,
നിങ്ങളുടെ ആഭിജാത്യങ്ങളെ പുച്ഛിച്ചു വലിച്ചെറിഞ്ഞവര്‍
ആള്കൂട്ടങ്ങളെക്കാള് ഹൃദയങ്ങളെ പിന്തുടരുന്നവര്,
പ്രണയിച്ചു കൊതിതീരാത്തവര്‍...
നിങ്ങളുടെ പ്രമാണങ്ങളവര് അനുസരിച്ചെന്നു വരില്ല
പഴകി ജീര്‍ണ്ണിച്ച നിയമസംഹിതകളെ വലിച്ചെറിഞ്ഞെന്നിരിക്കും
നിശ്ചയിക്കപ്പെട്ട 'അരുത്'കള്‍ രുചിച്ചറിയാന്‍ ശ്രമിക്കുമവര്‍
നിരോധനങ്ങളെ മറികടക്കുന്ന നിയമലംഘകര്‍...
രാജാവ് നഗ്നനാണെന്ന് വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്നവര്‍.
'പവിത്ര'ങ്ങളായ വിശ്വാസങ്ങളെ ചോദ്യം ചെയ്ത നിഷേധികള്‍...
അതിര്‍ത്തികളില്ലാത്ത ലോകം മനസ്സില്‍ സൂക്ഷിക്കുന്നവരാണവര്‍...
അവഗണിക്കാനാവില്ല നിങ്ങള്‍ക്കവരെ.കാരണം,
അവരാണ് സ്വപ്നം കാണുന്നവര്‍...സഞ്ചാരികള്‍...
ജിജ്ഞാസുക്കള്‍...വിപ്ലവകാരികള്‍...പ്രണയിനികള്‍...
മാറ്റത്തിന്റെ നിര്‍മ്മാതാക്കള്‍...
തലമുറകളെ ഉത്തേജിപ്പിക്കുന്നവരൊക്കെ
നിങ്ങള്ക്കിന്നലെ ധിക്കാരികളും ഭ്രാന്തരുമായിരുന്നു.
ധിക്കാരികളാണ് നാളെയുടെ അവകാശികള്‍
'വഴിപിഴച്ച'വരാണ് വഴികാട്ടികള്‍ ...
നിങ്ങളറിയാത്ത ആകാശം തേടിപ്പറക്കുകയാണവര്...
നിങ്ങളറിയാത്ത ലോകം സ്വപ്നം കാണുകയാണവര്‍...

Comments
Post a Comment