ഇരുണ്ട രാത്രികൾക്ക് വിട

ഇരുണ്ട രാത്രികളിൽ നിന്ന് മാത്രമേ പൂക്കളെപ്പോലെ പൊഴിഞ്ഞു വീഴുന്ന മനോഹരങ്ങളായ പ്രഭാതങ്ങളെ നെയ്തെടുക്കാൻ സാധിക്കുകയുള്ളൂ...
ഉള്ള് നീറ്റുന്ന അസംഖ്യം ദിനരാത്രങ്ങളെ നിങ്ങൾ  നേരിടേണ്ടി വരും.  തനിച്ചിരുന്ന് അനേകം പോക്കു വെയിലിനെ നിങ്ങൾ കോട്ടു വായയായി യാത്രയാക്കേണ്ടി വരും.
അസഹ്യമായ ഏകാന്തത നിങ്ങളെ ഉലച്ചു കളഞ്ഞെന്നിരിക്കും.

ഹൃദയത്തെ വലിഞ്ഞു മുറുക്കുന്ന അന്ധകാരം നിറഞ്ഞ കാളരാത്രികൾ തനിച്ച് കഴിച്ച് കൂട്ടേണ്ടി വരും.
നിശ്ശബ്ദമായ ആർത്തനാദങ്ങൾ കൊണ്ട് നിങ്ങളുടെ ഹൃദയം പ്രക്ഷുബ്ധമാവും.
എതിരായൊഴുകുന്ന നദിയിൽ നിങ്ങൾ എറിയപ്പെടും. ഉലച്ചു കളയുന്ന കൊടുങ്കാറ്റിൽ നൂലു പൊട്ടിയ പട്ടം പോലെ പറന്നെന്നിരിക്കും.
ഒരിക്കലും അവസാനിക്കില്ല എന്ന് ഭയപ്പെടുന്ന കൊടും ശൈത്യത്തിൽ നിങ്ങൾ ഉരുകി ഒലിച്ചെന്നിരിക്കും.

അങ്ങനെയിരിക്കെ നക്ഷത്രങ്ങൾ നിങ്ങൾക്കായി കാത്തു വെച്ച പ്രഭാതം ആഗതമാകും. ♥️
നിന്റെ ഭ്രമണപഥത്തിൽ നിനക്കു വേണ്ടി മാത്രം ജനിച്ച മറ്റൊരാത്മാവിന്റെ കണ്ണുകളിൽ നിങ്ങൾ പൊരുൾ കാണും. നിന്റെ ആത്മാവ് നിറഞ്ഞൊഴുകും. അവസാനിക്കാത്ത വസന്തത്തിന്റെ തുടക്കമായിരിക്കുമത്. ഓരോ ഇലയും പൂക്കളായി അനുഭവപ്പെടുന്ന വസന്തം.
തേൻ പോലെ ഉതിർന്നു വീഴുന്ന ദിനങ്ങളായിരിക്കും നിങ്ങളുടെ വിനാഴികകൾ.♥️

Comments

  1. നാളെയുടെ പ്രഭാതം എനിക്കായ് പിറക്കുമെങ്കില് ഈ ഇരുണ്ട രാത്രികൾക്ക് വിട...

    ReplyDelete

Post a Comment

Popular Posts